Latestകണ്ണൂര്‍

തലായി കെ ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക്

സിപി ഐ എം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതല്‍ 7 വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി.ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് വിധിക്കും. ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ് പ്രതികള്‍. അതേസമയം, ഒൻപത് മുതല്‍ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടു
8ാം പ്രതി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.

2008 ഡിസംബർ 31 നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു ആക്രമണം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.തലശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) നേതാവും സി പി ഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു കെ ലതേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മോഹൻലാലെന്ന ലാലുവിനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.