കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ RPF ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം: താല്‍ക്കാലിക ജീവനക്കാരൻ പിടിയില്‍
കണ്ണൂർ: ആർ.പി.എഫ് ഉദ്യോഗസ്ഥന് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ക്രൂരമായി മർദനമേറ്റു, ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ശശീന്ദ്രനെയാണ് അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേയിലെ താത്കാലിക ജീവനക്കാരനായ മമ്ബറം സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി.പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ധനേഷിനെ വിളിച്ചുണർത്തുന്നതിനിടെയാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ശശീന്ദ്രനെ ഇയാള്‍ മർദിച്ചത്. ശശീന്ദ്രന് അടിയേല്‍ക്കുകയും ശരീരത്തില്‍ കടിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മർദനമേറ്റ ശശീന്ദ്രൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിടിയിലായ ധനേഷ് ഉപ്പള റെയില്‍വേ ഗേറ്റ് കീപ്പർ ആണ്. ഇയാള്‍ ഒരു മുൻ സൈനികൻ കൂടിയാണ്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് നല്കുന്ന സൂചന. ധനേഷിനെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനും കേസെടുത്ത് തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
