Latestകേരളം

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം….കടല്‍ക്ഷോഭം രൂക്ഷമാകാനായി സാധ്യത

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിർദ്ദേശം. നീരോടി മുതല്‍ ആരോക്യപുരം വരെയാണ് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കടല്‍ക്ഷോഭം രൂക്ഷമാകാനായി സാധ്യതയുണ്ട്. അതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്. അധികൃതർ നിർദേശിക്കുന്നതിനനുസരിച്ചാണ് മാറിതാമസിക്കേണ്ടത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചര മുതല്‍ മുതല്‍ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം . 0.8 മുതല്‍ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശമുള്ളത്.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ വിട്ടുനില്‍ക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ്.

തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യത. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റടിക്കാനും ഇതുമൂലം മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം .