കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം.

കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം. മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് ശക്‌തമായ കോൺഗ്രസ് വിരുദ്ധനിലപാടിൽ മുന്നോട്ടു പോയയാൾ അതേ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

പിന്നാക്ക വിഭാഗമായ കുറുബ ഗൗഡ സമുദായത്തിൽ 1948 ഓഗസ്‌റ്റ് രണ്ടിനു ജനിച്ച സിദ്ധരാമയ്യ രണ്ടുതവണ ഉപമുഖ്യമന്ത്രിയും, 2013 ൽ മുഖ്യമന്ത്രിയുമായി. സിദ്ധദേവനഹുണ്ഡിയാണ് ജന്മനാട്. കർഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളിൽ നാലാമൻ. ദാരിദ്രത്തിൽ പിച്ചവെച്ചായിരുന്നു വളർച്ച. സമാധാനവും സംയമനവും രാഷ്‌ട്രീയത്തിലെന്നും വിലപ്പെട്ട സ്വഭാവഗുണങ്ങൾ തന്നെയെന്നു കർണാടകയുടെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയെന്ന പദമേറുന്നത് അടിവരയിടുന്നു.