കര്‍ണ്ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്.

കര്‍ണ്ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന നിലയില്‍ സമാനതകളില്ലാത്ത പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തില്‍പരം സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നുണ്ട്. 5,30,85,566 ആണ് ആകെ വോട്ടര്‍മാര്‍. 11,71,558 കന്നി വോട്ടര്‍മാരും 12,15,920 വോട്ടര്‍മാര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്.58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.