Latestദേശീയം

എയ്ഡ്സ് ബാധിതനായ സഹോദരനെ, സഹോദരി കഴുത്ത് ഞെരിച്ചു കൊന്നു

കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ എച്ച്‌ഐവി ബാധിതനായ 23 വയസ്സുകാരനെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് കൊലപ്പെടുത്തി.മല്ലികാർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മഞ്ജുനാഥ് ഒളിവിലാണ്

എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനെത്തുടർന്ന് പ്രതികള്‍ മല്ലികാർജുനനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.സഹോദരന് എയ്ഡ്സ് ആണെന്ന് പുറത്തറിഞ്ഞാല്‍ കുടുംബത്തിന് അപമാനം ആകുമെന്ന് ഭയപെട്ടാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മല്ലികാർജുൻ മാതാപിതാക്കളെ കാണാൻ ആഴ്ചയില്‍ നാട്ടിലെത്തുമായിരുന്നു. ജൂലൈ 23 ന് ഒരു സുഹൃത്തിന്റെ കാറില്‍ വീട്ടിലേക്ക് യാത്ര ചെയുമ്ബോള്‍ വാഹനം നിർത്തിയിട്ടിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ചു, മല്ലികാർജുന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു.

മകന്റെ മരണത്തില്‍ സംശയം തോന്നിയ പിതാവ് മകളെയും മരുമകനെയും ചോദ്യം ചെയ്തു. സഹോദരന്റെ കാര്യം മാതാപിതാക്കള്‍ക്ക് താങ്ങാൻ കഴിയില്ലെന്ന് വിശ്വസിച്ച്‌ കാറില്‍ വച്ച്‌ പുതപ്പ് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അവർ സമ്മതിച്ചു. വെളിപ്പെടുത്തലിനെ തുടർന്ന് നിഷയ്ക്കും മഞ്ജുനാഥിനുമെതിരെ ഹൊളാല്‍ക്കെരെ പോലീസ് സ്റ്റേഷനില്‍ പിതാവായ നാഗരാജപ്പ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.