കരൂര്‍ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തത നിലയില്‍
കരൂര്‍ അപകടത്തിനു പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്.മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആത്മഹത്യാകുറിപ്പിലെ ആരോപണം. അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹിയായിരുന്നു. ടിവി വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറയുന്നു. അയ്യപ്പന്റെ ഫോണ്‍ പോലിസ് പിടിച്ചെടുത്തു.
