കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വലിയ പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കാളയുകയല്ലേ വേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. സഹകരണ മേഖല ചിലരുടെ മനസ്വാസ്ഥ്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ആരംഭിച്ച സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖല. കരുവന്നൂർ തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ക്രമക്കേടുകൾ തടയുന്നതിന് 50 വർഷം മുൻപുള്ള നിയമം നമ്മൾ പരിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികകൾ അല്ല തട്ടിപ്പ് കണ്ടെത്തിയത്.
രാഷ്ട്രീയ ലക്ഷ്യത്തോടുള്ള വേട്ടയടലാണ് ഇഡി നടത്തുന്നത്. രാഷ്ട്രീയ വേട്ടയാടൽ തന്നെയാണ് നടക്കുന്നത്. ഇത് ലോക്സഭാ തെരഞ്ഞെടുപ് മുന്നിൽ കണ്ടല്ലേ എന്ന് സംശയമുണ്ട്. ഈ ഉത്സാഹത്തിന്റെ പിന്നിൽ എന്താണെന്ന് ജനങ്ങൾക്ക് ഉടൻ മനസിലാകും.