കാസർഗോഡ് മുള്ളേരിയയില്‍ കാർ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു

കാസർഗോഡ് മുള്ളേരിയയില്‍ കാർ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് – ശ്രീവിദ്യ ദമ്ബതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.,മുള്ളേരിയ- ബദിയടുക്ക റോഡില്‍ വീടിന് സമീപം കാർ ഹമ്ബില്‍തട്ടി നിന്നപ്പോള്‍ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു. പിന്നാലെ കാർ നീങ്ങി മറിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ കയറിയിറങ്ങി. കുട്ടി തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂത്തമകള്‍ ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.