വീഡിയോ കോളിന് തടസ്സം നിന്ന മകനെ ചായപാത്രം ചൂടാക്കി പൊള്ളിച്ച അമ്മയ്ക്കെതിരെ കേസെടുത്തു
കാസർഗോഡ് ഫോണിൽ ആൺ സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ചതായുള്ള പരാതിയിൽ മാതാവിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. സംഭവം പോലീസ് അന്വേഷിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ച അമ്മ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കാസർഗോഡ് പള്ളിക്കരയിലെ യുവതിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടിയെ പൊള്ളിച്ചതിനുശേഷം യുവതിയെ കാണാനില്ലെന്ന് പരാതിയിലുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.
സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ ആ സുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നു ഇത് നിർത്താൻ മകൻ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു ഈ വിവരം പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതിൽ നിന്നും പിന്മാറിയില്ല തുടർന്ന് 10 വയസ്സുകാരനായ മകനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവാക്കി എന്ന് പരാതിയിൽ പറയുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന മകനെ ചൂടുള്ള ചായ പാത്രം കൊണ്ട് വയറിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു എന്നാണ് കേസ് കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം യുവതി രണ്ട് മക്കളെയും ഉപേക്ഷിച്ച് ഇതേ കാമുകനൊപ്പം ഒളിച്ചോടി. ഇതോടെയാണ് മകനോട് കാട്ടിയ ക്രൂരത പുറത്തുവന്നത് വീടുവിട്ടു പോകാൻ മനപ്പൂർവ്വം യുവതി മകനെ പൊള്ളിച്ചത് ആണെന്നും പറയുന്നുണ്ട്.
ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
