Latestകേരളം

കാസർഗോഡ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പള്ളി വികാരി കീഴടങ്ങി

കാസർഗോഡ്: ചിറ്റാരിക്കാലില്‍ സ്കൂള്‍ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ പള്ളി വികാരി കീഴടങ്ങി.സംഭവത്തില്‍ ഫാദര്‍ പോള്‍ തട്ടുപറമ്ബിളാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികൻ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിദ്യാർഥിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെയാണ് വൈദികൻ ഒളിവില്‍ പോയത്.

2024 മെയ് 15 മുതല്‍ ആഗസ്‌ത് 13 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി വിദ്യാർഥിയെ പീഡിപ്പിച്ചുവെന്നാണ് ഫാദര്‍ പോള്‍ തട്ടുപറമ്ബിലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാർഥി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്ന് വൈ