Latestകേരളം

കാസർഗോഡ് ബന്തടുക്കയില്‍ പത്താം ക്ലാസുകാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനിയാണ് ദേവിക.

ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്ക സ്വദേശിനി സവിതയുടെ മകളാണ്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റുമായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പഠനത്തില്‍ മികവു പുലർത്തിയിരുന്ന പെണ്‍കുട്ടി എല്ലാവരുമായും സൗഹൃദപരമായാണ് പെരുമാറിയിരുന്നത്.