Latestകേരളം

അഭിഭാഷക വക്കീല്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർഗോഡ് കുമ്ബളയില്‍ ഡിവൈഎഫ്‌ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഡിവൈഎഫ്‌ഐ കുമ്ബള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീല്‍ ഓഫീസനകത്ത് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകിട്ട് മുതല്‍ വീട്ടില്‍ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുമ്ബള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്ബതികളുടെ മകളാണ് രഞ്ജിത. കൃതേഷാണ് ഭർത്താവ്. ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.