Latestകേരളം

കാസർകോട് സീതാംഗോളിയില്‍ യുവാവിന് കുത്തേറ്റു

കാസർകോട് സീതാംഗോളിയില്‍ യുവാവിന് കുത്തേറ്റു. ബദിയടുക്ക സ്വദേശി അനില്‍കുമാർ (36) നാണ് കുത്തേറ്റത്.മദ്യ ലഹരിയിലാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

യുവാവിൻ്റെ കഴുത്തിനാണ് കുത്തേറ്റത്. യുവാവിൻ്റെ നില ഗുരുതരമല്ല. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. യുവാവിനെ ടൗണിലേക്ക് വിളിച്ച്‌ വരുത്തി ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു