അർജുൻ പാണ്ഡ്യൻ ഐ.എ.എസ് കാസർകോട് ജില്ലാ കളക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു
അർജുൻ പാണ്ഡ്യൻ ഐ.എ.എസ് കാസർകോട് ജില്ലാ കളക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷനില്‍ എത്തിയ അദ്ദേഹം സ്ഥാനമൊഴിയുന്ന കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്ബശേഖറില്‍ നിന്നാണ് ചുമതലകള്‍ ഏറ്റെടുത്തത്. കാസർകോടിന്റെ 26-ാമത് ജില്ലാ കളക്ടറായാണ് അർജുൻ പാണ്ഡ്യൻ അധികാരമേല്‍ക്കുന്നത്.
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം നേടി, തൃശൂർ ജില്ലയിലെ ഒന്നരവർഷത്തിലേറെ നീണ്ട സേവനത്തിനു ശേഷമാണ് അദ്ദേഹം കാസർകോട് എത്തുന്നത്. വികസനത്തിന്റെ പുത്തൻ മാതൃകകള്‍ തൃശൂരിന് സമ്മാനിച്ച അനുഭവസമ്ബത്തുമായാണ് അർജുൻ പാണ്ഡ്യന്റെ വരവ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബർ കമ്മീഷണർ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം ഇതിനോടകം വഹിച്ചിട്ടുണ്ട്.
