Latestകേരളം

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍, കേസെടുത്ത് പൊലീസ്

കാസർകോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയ്ക്കിടെ നടന്ന ആള്‍മാറാട്ടം .പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാനെത്തിയ ഇരുപതുകാരനായ മുഹമ്മദ് മുക്താറിനെ അധ്യാപകർ കയ്യോടെ പിടികൂടി.

മാർച്ച്‌ 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ തട്ടിപ്പ് അരങ്ങേറിയത്. പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നി സംശയമാണ് വലിയൊരു ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. സ്കൂള്‍ പ്രിൻസിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതിയ യുവാവിനും വിദ്യാർത്ഥിക്കുമെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.