Latestകേരളം

കാസർകോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി

കാസർകോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തില്‍ ബോംബ് വെച്ചതായി ഇ-മെയില്‍ സന്ദേശമെത്തിയത്.നിങ്ങളുടെ കോടതി സമുച്ചയത്തില്‍ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്ബ് ഉച്ചയ്ക്ക് 1:15 ന് മുമ്ബ് ജഡ്ജിമാരെ ഒഴിപ്പിക്കുക” എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി.