Latestകേരളം

തൂങ്ങിയ നിലയില്‍ കണ്ട സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ നിയന്ത്രണം മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

കാസർഗോഡ്: തൂങ്ങിയ നിലയില്‍ കണ്ട സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹോദരൻ ഓടിച്ച കാര്‍ നിയന്ത്രണം മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു.ബേഡകം കുറ്റിക്കോല്‍ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസില്‍ പരേതനായ ബാബു – വനജ ദമ്ബതികളുടെ മകള്‍ മഹിമ (19) ആണ് മരിച്ചത്.

കാസര്‍കോട്ടെ ആശുപത്രിയില്‍ രണ്ടാം വര്‍ഷ ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് മഹിമ.രാവിലെ എട്ട് മണിയോടെ ബേത്തൂർപാറ പടിമരുതില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വീട്ടിലെ കിടപ്പ് മുറിയില്‍ മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് സഹോദരൻ മഹേഷ് കാറില്‍ കയറ്റി കാസർകോട്ടെ ആശുപത്രിയിലേക്ക് തിടുക്കപ്പെട്ട് കൊണ്ടു പോകുമ്ബോഴാണ് അപകടം സംഭവിച്ചത്.