വയനാട്ടിലേക്ക് വിനോദയാത്ര പോയി നാട്ടിലെത്തിയ വിദ്യാർഥികള്‍ക്കും അധ്യാപകന്മാർക്കും ഭക്ഷ്യവിഷബാധ
വയനാട്ടിലേക്ക് വിനോദയാത്ര പോയി നാട്ടിലെത്തിയ വിദ്യാർഥികള്‍ക്കും അധ്യാപകന്മാർക്കും ഭക്ഷ്യവിഷബാധ.മടിക്കൈ കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അമ്ബതോളം പേർക്ക് ഛർദി, തലവേദന, ശരീരദൗർബല്യം എന്നിവ അനുഭവപ്പെട്ടു.
സംഘം വെള്ളിയാഴ്ച സ്കൂളില്‍നിന്ന് വിനോദയാത്രക്ക് വയനാട്ടിലേക്ക് പോയതായിരുന്നു. ബാണാസുര സാഗർ അണക്കെട്ടിനടുത്തുള്ള ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കനും ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ചതിനുശേഷമാണ് അസ്വസ്ഥതകള്‍ തുടങ്ങിയത്.
നാട്ടിലെത്തിയ ഉടൻ തന്നെ അധ്യാപകരും വിദ്യാർത്ഥികളും നീലേശ്വരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യനില ഗുരുതരമല്ല എന്നു ആശുപത്രി അധികൃതർ അറിയിച്ചു.
