കാസർഗോഡ് വയറുവേദനയുമായി പെണ്‍കുട്ടി ആശുപത്രിയിലെത്തി; പരിശോധനയില്‍ പതിനാറുകാരി ഗര്‍ഭിണി
കാസർഗോഡ്:പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റലില്‍ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്.ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഗർഭിണിയാണെന്ന് വ്യക്‌തമായി. തുടർന്ന് ഡോക്ടർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ബദിയഡുക്ക പോലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസക്കാരനായ യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പീഡനം നടന്നത് കാസർഗോഡ് സ്‌റ്റേഷൻ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി. ഒളിവില്‍ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
