മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. 1940 ല്‍ എറണാകുളത്താണ് ഡോ. കസ്തൂരിരംഗൻ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും കേരളത്തില്‍ വന്ന് താമസിച്ച തമിഴ്നാട് സ്വദേശികളാണ്. ഇൻസാറ്റ്, പിഎസ്‌എല്‍വി, ജിഎസ്‌എല്‍വി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു.