Latestകേരളം

നെയ്യാർ ഡാം റിസർവോയറില്‍ ചാടി ആർടിഒ ജീവനക്കാരി

കാട്ടാക്കട: ജോലി സമ്മർദ്ദത്തെത്തുടർന്ന് നെയ്യാർ ഡാം റിസർവോയറില്‍ ചാടി ആർടിഒ ജീവനക്കാരി. നേമം സ്വദേശിനി 32 കാരിയായ ശരണ്യ ആണ് വൈകിട്ട് മണിമേടയ്ക്ക് സമീപം റിസർവൊയറില്‍ എടുത്തുചാടിയത്.റിസർവോയറിന് സമീപത്ത് ഫോണും പേഴ്സും ചെരിപ്പും കണ്ട് സന്ദർശകരില്‍ ഒരാളാണ് ഡാം ജീവനക്കാരെ വിവരം അറിയിച്ചത്. പൊലീസും അഗ്നി രക്ഷാ സേനയും തെരച്ചില്‍ നടത്തുകയാണ്.

നെയ്യാർ ഡാമില്‍ എത്തിയ ശേഷം ശരണ്യ ഭർത്താവിനെ ഫോണില്‍ വിളിച്ചു താൻ ചാടാൻ ഡാമില്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നു. തമ്പാനൂർ ആർടിഒ ഓഫീസില്‍ 11 മാസമായി ജോലി ചെയ്തു വരികയായിരുന്നു ശരണ്യ. ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവ‍ർ ട്രാന്‍സഫറിന് അപേക്ഷിച്ചിരുന്നു. എന്നാല് ട്രാന്‍സ്ഫർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാകാം യുവതി ഡാമില്‍ ചാടിയതിന് പിന്നിലെന്നാണ് നിഗമനം