രമേശ് ചെന്നിത്തലയ്ക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിക്ക് മടിയില്ലെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന സംബന്ധിച്ച് കൂടുതൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്നും കോൺഗ്രസ് അടുക്കളയിലെ കാര്യങ്ങൾ ഭംഗിയായി പരിഹരിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു.

കോൺഗ്രസിന്‍റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് പ്രയാസമുണ്ടെങ്കിൽ അത് പരിഹരിക്കാൻ പാർട്ടി നേതൃത്വത്തിന് മടിയില്ല. അക്കാര്യത്തിൽ യാതൊരു പ്രയാസവും ആർക്കും വേണ്ട. രമേശ് ചെന്നിത്തലയുടെ സേവനം പാർട്ടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.