കെനിയയുടെ മുന് പ്രധാനമന്ത്രി റെയില ഒഡിംഗഅന്തരിച്ചു
എറണാകുളം: കെനിയയുടെ മുന് പ്രധാനമന്ത്രി റെയില ഒഡിംഗ(80) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്ന്ന് ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.കൂത്താട്ടുകുളത്ത് ശ്രീധരീയം ആശുപത്രിയില് ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം.
പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടന് തന്നെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൂത്താട്ടുകുളം ദേവ മാത ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്ബാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
