Latestകണ്ണൂര്‍

കേരള ചിക്കൻ ഔട്ട്ലെറ്റ് പിലാത്തറയിൽ പ്രവർത്തനമാരംഭിച്ചു

പിലാത്തറ: ഇറച്ചിക്കോഴി വില പിടിച്ചു നിർത്തുന്നതിന് സംസ്ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ് കടന്നപ്പള്ളി പാണപ്പുഴ കുടുംബശ്രീ സി ഡി എസിന്റെ കീഴിൽ പിലാത്തറ ടൗണിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു.

ജില്ലയിലെ ഏഴാമത്തെ കേരള ചിക്കൻ ഔട്ലെറ്റ് ആണ് പിലാത്തറ ടൗണിലെത്.
നിലവിൽ കല്യാശ്ശേരി ബ്ലോക്കിൽ ചെറുകുന്ന് ടൗണിലും കേരള ചിക്കൻ ഔട്ട്ലെറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.
രാവിലേ 9:30 ന് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി ചന്ദ്രൻ
ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അഞ്ചു പദ്ധതി വിശദീകരണം നടത്തി.
സി ഡി എസ് ചെയർപേഴ്സൺ എം വി പ്രീത, ചെറുതാഴം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൂപ് മോഹനൻ ആദ്യവിൽപന നിർവഹിച്ചു, എം വി ദീപേഷ്,പ്രഭ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തക ആയ പി വി കാർത്ത്യായനി ആണ് സംരംഭക.

കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപ്പന നടത്തുന്നത്. ഔട്ട്ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കൻ.50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്.
കേരള ചിക്കൻ ഫാമുകൾ, ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും.