Latestകേരളം

സംസ്ഥാനത്ത് വോട്ടര്‍പട്ടിക പുതുക്കല്‍ അവസാന ഘട്ടത്തില്‍; ഹിയറിങ് നാളെ പൂര്‍ത്തിയാകും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള, സംസ്ഥാനത്ത് എസ്‌ഐആർ ഹിയറിങ് നടപടികള്‍ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളില്‍ 100 ശതമാനം ഹിയറിങ് പൂർത്തിയായി. കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുപ്രകാരം 36,89,057 പേർ ഹിയറിങ് നടപടിക്രമങ്ങളുടെ ഭാഗമായി.

നാളെയോടെ മുഴുവൻ ഹിയറിങ്ങും പൂർത്തിയാക്കും എന്നാണ് കമ്മീഷൻ അറിയിക്കുന്നത്. 21ന് എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്‌ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3,522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23,275 പേരെയുമാണ് കരട് പട്ടിയയില്‍ നിന്ന് ഒഴിവാക്കിയത്.