കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു
രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിൽ കോഡുകൾ അടക്കം കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ തൊഴിലാളി സംഘടനകൾ സംയുക്തമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. റെയിൽവേ,ബാങ്കിംഗ് , ഇൻഷുറൻസ്, സർവീസ് മേഖലകൾ പങ്കെടുക്കുന്ന പണിമുടക്കിൽ രാജ്യത്തെ വ്യവസായ മേഖല സ്തംഭിച്ചേക്കും.
