Latestകേരളം

റെയില്‍വേ; 3795 കോടി രൂപ കേരളത്തിന് അനുവദിച്ചിരിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് .ഇത് യുപിഎ സർക്കാരിന്റെ കാലത്ത് അനുവദിച്ച തുകയേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്നും പറഞ്ഞു.

സംസ്ഥാനത്ത് പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 35 സ്റ്റേഷനുകള്‍ പുനർനിർമിച്ചുവെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. വൈദ്യൂതീകരണം 100 ശതമാനം പൂർത്തിയാക്കി. കേരളത്തില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും സർവീസ് ആരംഭിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു.