പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു.
പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ(36) ആണ് മരിച്ചത്. പോലീസ് മർദനമാണു മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തുന്നു.
പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പോലീസിൽ ഹാജരായത്. പോലീസ് സ്റ്റേഷനു പുറത്തുള്ള ഒരു കെട്ടിടത്തിൽ വച്ച് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി കൂടെയുണ്ടായിരുന്നവർ പറയുന്നു.