വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഗ്രേഡ് എസ്ഐ മരിച്ചു
കാസർഗോഡ്: പോലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. കാസർഗോഡ് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. പിന്നാലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഒരു കേസുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത മാനസിക സംഘർഷം മൂലമാണ് വിജയൻ ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിവസമുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിലെ സിപിഎം സമ്മര്‍ദമാണ് എസ്ഐ ജീവനൊടുക്കാൻ കാരണമെന്ന് കോൺഗ്രസ് നേതൃത്വവും ആരോപിക്കുന്നു.