മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി

തി​രു​വ​ന​​ന്ത​പു​രം:  മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്.

ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പ​ഠ​നത്തിൽ കണ്ടെത്തി.