സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഉന്തും തള്ളും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
സഭ ആരംഭിച്ച അന്നുമുതല്‍ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
‘യഥാർഥത്തില്‍ സ്വർണം കട്ടത് ആരപ്പാ കോണ്‍ഗ്രസ് ആണ് അയ്യപ്പ സന്ദർശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ’ ആണെന്നും മന്ത്രി പരിഹസിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
സഭയില്‍ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു.
