Latestകേരളംവാര്‍ത്തകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന്; കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി.സംസ്ഥാനന ബിവറേജസ് (മാനുഫാക്ച്ചറിങ് & മാര്‍ക്കറ്റിങ്( കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ച്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

Name of firm    Kerala State Beverages (Manufacturing & Marketing)
Corporation Limited
Name of Post    Lower Division Clerk
CATEGORY NO:    619/2025
Last Date of Application    04.02.2026
ശമ്ബളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9,190 രൂപമുതല്‍ 15,780 രൂപവരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

പ്രൊബേഷന്‍

ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിച്ചതിന് ശേഷം കമ്ബനിയുടെ ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രൊബേഷന്‍ കാലയളവ് ബാധകമാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/