കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം. പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയിക്കുന്നു. ഇവർ റിക്രൂട്ട് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു.
കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി.
പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.