Latestദേശീയം

കള്ളിയെന്ന് വിളിച്ച 4വയസുകാരനേയും 2വയസുകാരിയേയും കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി 13കാരി

കള്ളിയെന്ന വിളി കേട്ട് മടുത്ത് 13 വയസ്സുകാരി രണ്ട് കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊന്നു. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരനും അത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.ബന്ധുക്കളായ നാല് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് പെണ്‍കുട്ടി കിണറ്റില്‍ എറിഞ്ഞത്. ഛത്തീസ്ഗഡിലാണ് സംഭവം.

തന്‍റെ ഗ്രാമത്തിലുള്ളവർ നിരന്തരം കള്ളി എന്ന് വിളിക്കുന്നത് കേട്ടതോടെ ദേഷ്യത്തിലായിരുന്നു പെണ്‍കുട്ടി. ഞായറാഴ്ച രാവിലെയാണ് രണ്ട് കുട്ടികളെയും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും ഗ്രാമീണരും ചേർന്ന് അവരെ തിരയാൻ തുടങ്ങി.പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലാണ് കുട്ടികളിലൊരാളുടെ മൃതദേഹം കണ്ടത്. കിണറ്റിലെ വെള്ളം വറ്റിച്ചപ്പോള്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്ബ് ഇരുവരെയും 13 വയസ്സുകാരിക്കൊപ്പം കണ്ടിരുന്നു. ഇതോടെയാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. തുടർന്ന് പൊലീസ് ചോദ്യംചെയ്തപ്പോള്‍ കുട്ടികളെ കിണറ്റിലെറിഞ്ഞത് താനാണെന്ന് 13കാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു