കിംഗ് ഖാന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; റോക്കട്രി ജൂലൈ ഒന്നിന് തിയേറ്ററുകളില്‍

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിലേക്ക്. ജൂലൈ ഒന്നിനു റിലീസ് ചെയ്യാനിരിക്കുന്ന റോക്കട്രിയുടെ ഹിന്ദി, കന്നഡ പതിപ്പുകളിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാൻ. 1288 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ഒരു ചിത്രം വീണ്ടും വെള്ളിത്തിരയിൽ റിലീസ് ചെയ്യുത്. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

സൂര്യയാണ് തമിഴ്, തെലുങ്ക് പതിപ്പുകളിൽ ഷാരൂഖ് ഖാന്റെ വേഷത്തിൽ എത്തുന്നത്. പ്രശസ്ത ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമ്പി നാരായണൻ എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിക്കുന്നത്. ഈ ചിത്രം നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം നിർമ്മിക്കും.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മ്മാണ മേഖലയില്‍ എത്തുന്നത്. ‘വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.