നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റു; കൊച്ചിയില്‍ യുവതിയും ആണ് സുഹൃത്തും പിടിയില്‍
കൊച്ചി:ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കള്‍. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്ബത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വില്‍ക്കാനായി ശ്രമം നടത്തിയത്.സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആ കൈമാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായ യുവതി അന്ന് തന്നെ പ്രസവിച്ചു. മാനിഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ മുപ്പതടത്തെ ഒരു വീട്ടില്‍ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്
