സ്ഥലം മാറ്റം ലഭിച്ച് ആലുവയില്‍ എത്തിയത് രണ്ടാഴ്ച മുമ്ബ്, പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ യുവാവ് മുങ്ങിമരിച്ചു
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട്ടുകാരനായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ അമ്ബത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറില്‍ സി ചെന്താമരൈ കണ്ണൻ ആണ് മരിച്ചത്.26 വയസായിരുന്നു. ആലുവ പറവൂർ കവലയില്‍ ഫെഡറല്‍ ബാങ്കിലെ ഓപ്പറേഷൻസ് വിഭാഗം ഓഫീസറായിരുന്നു. തോട്ടക്കാട്ടുകര ദേശം കടവില്‍ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് അപകടം നടന്നത്.
തോട്ടക്കാട്ടുക മന ലൈൻ ഫസ്റ്റ് ബൈ ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെന്താമരൈയും രണ്ട് സുഹൃത്തുക്കളും വളർത്ത് നായയെയും കൂട്ടിയാണ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ചെന്താമരൈ കണ്ണൻ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ രണ്ട് യുവാക്കള്‍ അല്‍പ്പ സമയത്തിനകം മുങ്ങിയെടുത്ത് ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
