കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടത്തിൽ ഒരാൾ മരിച്ചു

എറണാകുളം: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനുമാണ് ഐഎൻഎസ് ഗരുഡ. റൺവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്ന കാര്യം വ്യക്തമല്ല.