Latestകേരളം

ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി മോശമായി പെരുമാറി,മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്.സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2022 ല്‍ യുവതിയുടെ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്ലാറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രം തുടർനടപടികള്‍ എന്നും പോലീസ് അറിയിച്ചു