Latestകേരളം

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍. വൈറ്റില ഫ്ലൈഓവറിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി പോയ അമൃത എക്സ്പ്രസിലെ ലോക്കോപൈലറ്റാണ് പൊലീസിനെ വിവരമറിയിക്കുന്നത്. മൃതദേഹത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.