Latestകേരളം

കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി

കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജ്(24) നെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.അനൂജ് പ്രദേശവാസിയല്ലെന്ന് നാട്ടുകാർ പറയുന്നു.