Latestകേരളം

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്.കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി സ്കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല.മൂന്നു വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ് മരിച്ച കന്യാസ്ത്രീ