കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു.

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യ എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.