കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ
കൊല്ലം: വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍.അഞ്ചുവിള കിഴക്കേതില്‍ 55 വയസുകാരനായ രാധാകൃഷ്ണപിള്ളയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വീട്ടില്‍ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോള്‍ ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ നായ്ക്കള്‍ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ അസ്ഥികൂടം മാത്രമാണ് ശേഷിച്ചത്.
മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. ഇദ്ദേഹം തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ചതാണോയെന്നതില്‍ വ്യക്തതയില്ല
