Latestകേരളം

കൊട്ടാരക്കരയില്‍ പൊട്ടക്കിണറ്റിനുള്ളില്‍ വെല്‍ഡിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കരയില്‍ പൊട്ടക്കിണറ്റിനുള്ളില്‍ വെല്‍ഡിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.അവണൂരിലാണ് സംഭവം.അവണൂർ വിഷ്ണു നിവാസില്‍ വിഷ്ണു ലാല്‍ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധയില്‍ ആണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.

ഇന്നലെ രാത്രിയില്‍ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ വിഷ്ണുലാല്‍ മൂന്ന് വർഷമായി അവണൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.