Latestകേരളം

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കല്‍ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കണ്ണൂ‍ർ സ്വദേശിയായ മൂന്ന് വയസ്സുകാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം നാലുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഈ മാസത്തില്‍ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.