കോതമംഗലത്ത് സുഹൃത്തിൻ്റെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം വാരപ്പെട്ടിയില്‍ സുഹൃത്തിൻ്റെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്ബ്ര സ്വദേശി അരഞ്ഞാണിയില്‍ വീട്ടില്‍ സിജോ (47) മരിച്ചത്.സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാത്രി ഒൻപതു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്രാൻസി തന്നെയാണ് സിജോ മരിച്ചു കിടക്കുന്ന വിവരം അയല്‍വാസിയെ അറിയിച്ചത്.
ഫ്രാൻസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുറത്തുപോയി തിരികെ വന്നപ്പോള്‍ സിജോയെ മരിച്ച നിലയില്‍ കണ്ടു എന്നാണ് ഇയാള്‍ അയല്‍വാസികളോടും പൊലീസിനോടും പറഞ്ഞത്. ചോരപ്പാടുകളുള്ള മൃതദേഹത്തിന് സമീപം കോടാലിയും കണ്ടെത്തിയിട്ടുണ്ട്.രാത്രി ഇരുവരും കൂടി മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് എത്തിയതാകാം എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ മുവാറ്റുപുഴ DYSPയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
