Latestകേരളം

വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു

കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ വള്ളം മറിഞ്ഞ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയ്.ചൊവ്വാഴ്ച കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

23 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു.മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തല പാണാവള്ളിയില്‍ നിന്നു വള്ളത്തില്‍ വന്നവര്‍ സംസ്‌കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്. മരണവീട്ടില്‍ നിന്നു 23 പേരുമായി വന്ന എഞ്ചിന്‍ ഘടിപ്പിച്ച വള്ളം 100 മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ അതിശക്തമായി വീശിയ കാറ്റിനൊപ്പം ഉയര്‍ന്ന തിര വള്ളത്തിലേക്ക് വെള്ളം കയറ്റി. നിമിഷങ്ങള്‍ക്കകം വള്ളം മുങ്ങിത്താണു.