കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി.

കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി.കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുന്നു.

പാലക്കാട് കലക്ടറേറ്റില്‍ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം. കഴിഞ്ഞദിവസം പാലക്കാട് ആര്‍ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവല്‍ ട്രൂപ്പിന്റെ പേരിലാണ്.

കലക്ടറേറ്റിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ പൊലീസുമായി ബന്ധപ്പെട്ടെന്ന് കൊല്ലം കലക്ടർ എൻ.ദേവീദാസ് പറഞ്ഞു.സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം എത്തിയത്2 മണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.കലക്ടറേറ്റിന് ഉള്ളിലേക്ക് ആളുകളെ കടത്തി വിടുന്നതിലടക്കം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.